cpi

ആലപ്പുഴ: സി.പി.ഐ നേതാവും എ.ഐ.ടി.യുസി കൺവീനറുമായിരുന്ന ദേവസ്യയെ അനുസ്‌മരിച്ചു. പുന്നമടയിൽ നടന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം കമ്മിറ്റി അംഗം എൻ.ഷിജീർ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി അംഗം കെ.ടി. വിശ്വപ്പൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ്‌, റോസമ്മ ദേവസ്യ, കെ.എസ്.അരുൺ, ജയകുമാർ, ഡി.സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു.