
ചെന്നിത്തല: ജലജീവൻ പദ്ധതിയിൽ കുടിവെളള പൈപ്പുകൾ ഇടുന്നതിനായി റോഡ് കുഴിച്ചത് അപകടക്കെടിയായി മാറി. ചെന്നിത്തല കല്ലുംമൂട് - കോട്ടമുറി റോഡിൽ ചക്കുംമുട് ജംഗ്ഷനിലെ വളവിലാണ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി റോഡ് മുറിച്ച് കുഴിയെടുത്തശേഷം പൂർണ്ണമായി മൂടാത്തതിനെ തുടർന്ന് കുഴികൾ രൂപപ്പെട്ടത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡിന് കുറുകെയുള്ള കുഴികൾ മൂടി കോൺക്രീറ്റിംഗ് ജോലികൾ നടത്തിയെങ്കിലും ഏതാനും മാസങ്ങൾക്കകം സിമന്റുകൾ ഇളകിമാറി വീണ്ടും കുഴികൾ രൂപപ്പെടുകയായിരുന്നു.
ചെന്നിത്തല ചാല ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളും മഹാത്മ ഗേൾസ് ഹൈസ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിനികളും സഞ്ചരിക്കുന്നത് ഈ മേഖലയിലൂടെയാണ്. മാവേലിക്കര-മാന്നാർ സംസ്ഥാന പാതയിൽ നിന്ന് കായംകുളം, ഹരിപ്പാട് ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ കഴിയുമെന്നതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്.
വളവിലായതിനാൽ അപകടം പതിവ്
പ്രധാന റോഡിലെ വളവിനോട് ചേർന്നാണ് കുഴികളുള്ളതെന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു
വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് കുഴികൾ ശ്രദ്ധയിൽപ്പെടുന്നത്
കുഴികളിൽ വീഴാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോൾ നിയന്ത്രണം വിട്ട് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടും
റോഡിലെ അപകടക്കുഴി എത്രയുംവേഗം പൂർണമായി അടച്ച് റോഡ് സുരക്ഷിതമാക്കണം
- നാട്ടുകാർ