തുറവൂർ : ജില്ലയിൽ ആർദ്രകേരളം പുരസ്കാരത്തിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി തുറവൂർ പഞ്ചായത്ത്. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരമാണ് തുറവൂർ പഞ്ചായത്തിനെ തേടിയെത്തിയത്.സ്ത്രീകളുടെ മാനസിക വളർച്ചയ്ക്കും ശാരീരിക ക്ഷമതയ്ക്കും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിരുന്നു. സാമൂഹിക ശുചിത്വം,​ മാലിന്യ പരിപാലനം,​ ജീവിതശൈലി ക്രമീകരണത്തിനുള്ള ഭൗതികസാഹചര്യമൊരുക്കൽ,​ ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവ പുരസ്കാരം ലഭിക്കുന്നതിന് കാരണമായി.