ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 299 -ാം നമ്പർ കൈതത്തിൽ ശാഖയിലെ ശ്രീനാരായണഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനാചരണം 21ന് നടക്കുമെന്ന്
ആചരണ കമ്മിറ്റി ചെയർമാൻ പി.ഷാജിമോൻ വെളിംപറമ്പ്, ജനറൽ കൺവീനർ പി. ഉദയകുമാർ എന്നിവർ അറിയിച്ചു. രാവിലെ 8ന് ബിന്ദു ആർ.സജീവിന്റെ ഗുരുഭാഗവതപാരായണം , 10ന് ഗുരുക്ഷേത്രം തന്ത്രി പവനേഷ്‌കുമാർ, പൊന്നാരിമംഗലത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജ. 3.15 ന് സമാധി പ്രാർത്ഥന. യൂണിയൻ കൗൺസിലർ വി. ആർ. വിദ്യാധരന്റെ പ്രഭാഷണം. തുടർന്ന് പായസദാനം. 5.30ന് നടതുറപ്പ്.7ന് ദീപാരാധന, ദീപക്കാഴ്‌ച.