ambala

അമ്പലപ്പുഴ: ചട്ടമ്പി സ്വാമികളുടെ 172-മത് ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഓച്ചിറ മേമന പരബ്രഹ്മ വിലാസം എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച വിദ്യാധിരാജ ജയന്തി സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റും എൻ.എസ്.എസ് പ്രതിനിധി സഭാംഗവുമായ കെ.ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആദ്ധ്യാത്മിക പഠനകേന്ദ്രം താലൂക്ക് കോ-ഓർഡിനേറ്റർ ഡോ.ജയകുമാരി, കരയോഗം ട്രഷറർ സജി കളത്തിൽ, ജോയിന്റ് സെക്രട്ടറി ആർ.രാധാകൃഷ്ണൻ, യൂണിയൻ പ്രതിനിധി കെ.കേശവപിള്ള, വനിതാ സമാജം പ്രസിഡന്റ് എൽ.സ്മിത, ബാലസമാജം സെക്രട്ടറി ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു. കരയോഗം സെക്രട്ടറി ബി.വസന്തകുമാരി സ്വാഗതവും കമലാലയം മധുസൂദനൻ പിള്ള നന്ദിയും പറഞ്ഞു.