ചേർത്തല: കണിച്ചുകുളങ്ങര മാവുങ്കൽ ശ്രീഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30ന് തിരുവാതിരക്കളി,ഉച്ചയ്ക്ക് ഒന്നിന് പിറന്നാൾ സദ്യ,വൈകിട്ട് 6.30ന് ശോഭായാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.തുടർന്ന് ഉറിയടി, കളഭം വിളക്ക്. വൈകിട്ട് 7.30ന് നൃത്തസന്ധ്യ,രാത്രി 12ന് അവതാരപൂജ. തന്ത്രി ജയതുളസീധരൻ,മേൽശാന്തി സജി ശാന്തി വാരനാട് എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.