
ഹരിപ്പാട്:സെൻസർ ബോർഡ് അംഗങ്ങൾ മദ്യപിച്ചാണ് സിനിമ കാണുന്നതെന്ന് മുൻമന്ത്രി ജി.സുധാകരൻ.ഹരിപ്പാട് പിലാപ്പുഴ ടെമ്പിൾസിറ്റി റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലിരിക്കുന്ന പാർട്ടിയിൽപ്പെട്ട, സിനിമ കണ്ടിട്ടില്ലാത്ത ആളുകൾ സെൻസർ ബോർഡിൽ ഉണ്ട്.ഇന്നത്തെ സിനിമകളുടെ തുടക്കത്തിൽത്തന്നെ നിലവാരമുള്ള നടന്മാർപോലും മദ്യപിക്കുന്ന റോളിൽ പ്രത്യക്ഷമാകുന്നത് ചെറുപ്പക്കാരെ സ്വാധീനിക്കുന്നു.സിനിമയിൽ തുടക്കത്തിൽ മദ്യപാനം കാണിക്കാൻ പാടില്ലെന്ന് പറയുന്ന സെൻസർ ബോർഡടക്കം വെള്ളമടിച്ചുകൊണ്ടാണ് സിനിമ കാണുന്നത്. സിനിമ ഉണ്ടാക്കിയവർ സെൻസറിംഗ് നടത്താൻ അംഗങ്ങൾക്ക് കാശും മദ്യവും കൊടുക്കുന്നുണ്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി.