കായംകുളം : ഹോളിട്രിനിറ്റി വിദ്യാഭവൻ സംഘടിപ്പിക്കുന്ന ആർട്ട് എക്സിബിഷൻ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക മ്യൂസിയത്തിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി.17 ന് സമാപിക്കും.
ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.കെ.പി.എ.സി. സെക്രട്ടറി അഡ്വ.എ. ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി.
6 മുതൽ12വരെ ക്ലാസുകളിലെ മുപ്പതോളം വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ജീവിതമാണ് ലഹരി” എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ജീവിതത്തിന്റെ സൗന്ദര്യം കാൻവാസിൽ ആവാഹിച്ച പ്രദർശനം ശ്രദ്ധേയമായി.
എ വി തോമസ്,ഗ്ലോറി തോമസ്, പ്രിൻസിപ്പൽ ലത ബി നായർ,നമിത രാജൻ,ജെമിതോമസ്,സഫി എം.എസ്, രാജലക്ഷ്മി.വി,സുനിത.എൻ എന്നിവർ സംസാരിച്ചു.