ആലപ്പുഴ: ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്നു മാസ്റ്റർ മൈൻഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ച് ആലപ്പുഴയിൽ ആരംഭിക്കുന്നു. ഇരുമ്പ് പാലത്തിന് സമീപം ശ്രീകുമാർ ബിൽഡിംഗിൽ ആരംഭിക്കുന്ന സ്ഥാപനം നാളെ രാവിലെ 10ന് പത്തനംതിട്ട താമി ടൗൺ ചർച്ച് പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം ചെയ്യും. യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലേക്കും യു.കെ, അയർലാൻഡ്, ജർമനി, കാനഡ എന്നിവിടങ്ങളിലേക്ക് നഴ്സുമാരെ അയക്കുന്നതോടൊപ്പം വിദേശ പഠനത്തിനും ഐ.ഇ.എൽ.ടി.എസ് ആൻഡ് ഒ.ഇ.ടി പരീക്ഷാ തയ്യാറെടുപ്പിനുള്ള സാഹചര്യം ഒരുക്കി നൽകുന്ന 13 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനമാണ് മാസ്റ്റർ മൈൻഡ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് അധികൃതർ പറഞ്ഞു.