ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ 81-ാം വാർഷികാഘോഷത്തിന്റെ ജില്ലാ തലത്തിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കും. പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, ലളിതസംഗീതം, പദ്യപാരായണം, കഥാരചന എന്നിവയിലാണ് മത്സരങ്ങൾ. ഡ്രോയിംഗ്,​ പെയിന്റിംഗ് മത്സരങ്ങൾ 28നും മറ്റുള്ളവ ഒക്ടോബർ രണ്ടിനും നടക്കും. പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 24. ഫോൺ: 9656697493, 9745307863.