
ചേർത്തല: സംസ്‌ക്കാരയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സാഹിത്യ സംഗമവും ആദരവും സംഘടിപ്പിച്ചു. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ചിഞ്ജു പ്രകാശിനെ മന്ത്രി ആദരിച്ചു. സെക്രട്ടറി ഗീത തുറവൂർ,ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, ബേബി തോമസ്, കെ.കെ.ജഗദീശൻ,പ്രദീപ് കൊട്ടാരം എന്നിവർ സംസാരിച്ചു. സാഹിത്യ സംഗമത്തിൽ തണ്ണീർമുക്കം ഷാജി,കമലാസനൻ വൈഷ്ണവം,തുറവൂർ സുലോചന,രവീന്ദ്രൻ,അജിത അഴീക്കൽ,സാവിത്രി സോമൻ,പി.കെ.സെൽവരാജ്,കെ.ആർ.സോമശേഖര പണിക്കർ,പി.വി. സുരേഷ് ബാബു,മാത്യു മാടവന എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.