
ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആധുനിക സൗകര്യത്തോടെ നവീകരിച്ച ക്ലിനിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു.ആശുപത്രി വളപ്പിലെ ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.പുതിയതായി നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസണും വിഷൻ സെന്റെറിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എൻ.ഡി. ഷിമ്മിയും നിർവഹിച്ചു. ജില്ല ആർദ്രം നോഡൽ ഓഫിസറായി ചുമതലയേറ്റ ചേർത്തല തെക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടെനി ജോർജ് പള്ളിപ്പാടനെ മികച്ച പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു.എസ്.പത്മം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി ഏലിശേരി,ഒ.പി.അജിത,ജയറാണി ജീവൻ,വിൻസന്റ് തറയിൽ,പഞ്ചായത്ത് വികസന ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബി.സലിം,ബ്ലോക്ക് പഞ്ചായത്തംഗം രജനി ദാസപ്പൻ,കെ.പി.മോഹനൻ,ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.സി.ജയന്തി,ഹെൽത്ത് സൂപ്പർവൈസർ ആർ.ഹരിലാൽ എന്നിവർ പങ്കെടുത്തു.ഡോ.ടെനി ജോർജ്ജ് പള്ളിപ്പാടൻ സ്വാഗതവും,ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി ജോഷി നന്ദിയും പറഞ്ഞു.