ambala

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ഭക്തജന കൂട്ടായ്മയായ വാസുദേവ സേവാ സഭയുടെ ആഭിമുഖ്യത്തിൽ അഷ്ടമിരോഹിണി നാളിൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് കണ്ണന്റെ പിറന്നാൾ സദ്യ നടക്കും. ഏകദേശം 5000 ഭക്തജനങ്ങൾക്ക് എല്ലാവിധ വിഭവങ്ങളോടുകൂടിയ സദ്യ കഴിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കറിക്ക് വെട്ടു ചടങ്ങിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എം .പ്രതീഷ് കുമാർ, വാർഡ് മെമ്പർ സുഷമ്മാ രാജീവ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എൻ. അജിത് കുമാർ, ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, സെക്രട്ടറി ടി.ആർ.രാജീവ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.