അമ്പലപ്പുഴ: കലാകാര കൂട്ടായ്മയായ സംസ്കൃതിയുടെ ഓണാഘോഷം പൊലിക 2025 വണ്ടാനം ഇടത്തിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് , എസ്.ഡി.വി ഗവ.യു.പി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് എ. നദീറ , ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാക്കിയിൽ എന്നിവർ സംസാരിച്ചു . തിരുവാതിര ,ഓണക്കളികൾ , ലഘുനാടകം , സാക്സ ഫോൺ - ഫ്ലൂട്ട് സോളോ ,ട്രാക്ക് ഗാനമേള, നൃത്ത നൃത്യങ്ങൾ വൺ മാൻഷോ തുടങ്ങിയവ നടന്നു. സംസ്കൃതി പ്രസിഡന്റ് രമേശ് മേനോൻ അദ്ധ്യക്ഷനായി. ട്രഷറർ വിമൽ റോയ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സെക്രട്ടറി എച്ച്. സുബൈർ ,എ.ടി .മുരളീധരൻ ,രവി പ്രസാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.