ചാരുംമൂട് :നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. തന്ത്രി സി.പി.എസ്.പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതിഹോമത്തോടുകൂടിയായിരുന്നു തുടക്കം. കലഞ്ഞൂർ ബാബുരാജാണ് യഞ്ജാചാര്യൻ. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം, സെക്രട്ടറി കെ..രമേശ്‌, വൈസ് പ്രസിഡന്റ് ഡി.സന്തോഷ്‌ കുമാർ, ജോയിന്റ് സെക്രട്ടറി സി.വേണുഗോപാല കുറുപ്പ്, ഖജാൻജി എസ്‌. ശ്രീജിത്ത്‌, ക്ഷേത്രചാര കമ്മറ്റി കൺവീനർ കൃഷ്ണൻ കുട്ടി നായർ തുടങ്ങിയവർ നേതൃത്വം നൽകും.