puli

ആലപ്പുഴ: നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പുളിങ്കുന്ന് പഞ്ചായത്ത് സമ്മേളനം നടത്തി. പുളിങ്കുന്ന് ഫൊറോന പള്ളി വികാരി ഫാ.ഡോ. ടോം പുത്തൻകളം ഉദ്ഘാടനം ചെയ്തു. നെൽ കർഷകരെ അവഗണിക്കുന്നത് ഗ്രാമീണ മേഖലയുടെ സമ്പദ് വ്യവസ്ഥയെ താറുമാറാകുമെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് കർഷക വിരുദ്ധമായ പുതിയ സംഭരണ നയം തിരുത്തുവാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫ് കുഞ്ഞ് മംഗലപള്ളി അദ്ധ്യക്ഷത വഹിച്ചു. പി.വേലായുധൻ നായർ മുഖ്യ പ്രസംഗം നടത്തി. സോണിച്ചൻ പുളിങ്കുന്ന്, പി.ആർ.സതീശൻ, റാഫി ജോസ്, ജോജി വെമ്പാടന്തറ, ടോം ജെ പാറശ്ശേരി തുടങ്ങിയവർ സംസാരിച്ചു . 20ന് കിടങ്ങറയിൽ എത്തുന്ന ജാഥയ്ക്ക് സ്വീകരണം നൽകാനും 300 കർഷകരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.