ambala

അമ്പലപ്പുഴ: കണ്ണന്റെ ജന്മദിനത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് ഭക്തർ ഒഴുകിയെത്തി. പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കായിരുന്നു .കണ്ണന്റെ ഗോപികമാർ ക്ഷേത്രത്തിലേക്ക് ഭണ്ഡാരവും മഞ്ചാടി ഉരുളിയും സമർപ്പിച്ചു.ഇരട്ടക്കുളങ്ങരയിലും അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ഉറിയടിയും നടന്നു. ഉണ്ണിക്കണ്ണന്റെ തിരുനടയിൽ ആയിരങ്ങളആണ് പിറന്നാൾ സദ്യ കഴിച്ചത്. അമ്പലപ്പുഴയിലെ ഭക്ത ജനക്കൂട്ടായ്മയായ വാസുദേവ സഭയുടെ നേതൃത്വത്തിലാണ് അഷ്ടമി രോഹിണി ദിനത്തിൽ കണ്ണന്റെ തിരുസന്നിധിയിൽ പിറന്നാൾ സദ്യ ഒരുക്കിയത്.ഏകദേശം ആറായിരം ഭക്തർക്കാണ് അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ നിരവധി വിഭവങ്ങളുമായി പിറന്നാൾ സദ്യ നൽകിയത് .നൂറോളം വാളന്റിയർമാരുടെ നേതൃത്വത്തിലായിരുന്നു സദ്യ വിളമ്പിയത്.രാവിലെ പത്തരയോടെ സദ്യയ്ക്ക് തുടക്കമായി. വൈകിട്ടോടെയാണ് ഇത് പൂർത്തിയായത്.വാസുദേവ സഭ പ്രസിഡന്റ് അഡ്വ. അശോക് കുമാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.