ആലപ്പുഴ: പോള- ചാത്തനാട് ശ്രീ ഗുരുദേവാദർശ പ്രചരണ സംഘത്തിന്റെ നേതൃത്വത്തിൽ 98-ാമത്
ശ്രീ നാരായണഗുരു സമാധി ആചരിക്കും. രാവിലെ ഗുരുപൂജ, ഗുരുദേവകീർത്തനം, വനിതാവിഭാഗത്തിന്റെ ഭജന, വൈകിട്ട് ഗുരു പ്രഭാഷണം, വായന ശാലയ്ക്കു മുൻവശമുള്ള റോഡിൽ ദീപകാഴ്ച എന്നിവ നടക്കും. യോഗത്തിൽ പ്രസിഡന്റ് കെ.ബി. സാധുജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. അജിത്ത്, ട്രഷർ പി. സാബു, വൈസ് പ്രസിഡന്റ് കെ.എച്ച്. റെജികുമാർ, ഡി. ദിനേശ്, എ. രതീശൻ, ഭാസുരമധു, വി. രാധാകൃഷ്ണൻ, പി. രാജേന്ദ്രൻ, സുഭഗൻ, ആർ. ജയപാലൻ എന്നിവർ സംസാരിച്ചു.