gvg

ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന അഖില കേരള വായനോത്സവം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.തിലകരാജ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജി.സന്തോഷ്കുമാർ അധ്യക്ഷനായി. സെക്രട്ടറി സി.എൻ.എൻ നമ്പി,എൻ.രാമചന്ദ്രൻനായർ,ആർ.വിജയകുമാർ, പി.ഗോപാലൻ,എം.കെ.പ്രദീപ് എന്നിവർ സംസാരിച്ചു. ഗ്രന്ഥാലോകം അംഗത്വവിതരണം കരുവാറ്റ യുവധാര ലൈബ്രറി അംഗം എബി ചെറിയാന് നൽകി പ്രസിഡന്റ് ജി.സന്തോഷ്കുമാർ നിർവഹിച്ചു. യു.പി വിഭാഗത്തിന്റെയും വനിതകളുടെയും വായനോത്സവത്തിന്റെ ഉദ്ഘാടനം ഹരിപ്പാട് നഗരസഭ സ്ഥിരംസമിതി ചെയർമാൻ എസ്.നാഗദാസ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് കെ.കെ.അനിൽകുമാർ അധ്യക്ഷനായി.സെക്രട്ടറി സി.എൻ.എൻ നമ്പി സ്വാഗതം പറഞ്ഞു.