shanthinivas

മാന്നാർ: കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ഓണാഘോഷവും ഓണസദ്യയും നടന്നു. ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശോഭാ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. 593-ാമത് ശാന്തി പ്രയാണം വിനോദ് തൈവിള ഉദ്ഘാടനം ചെയ്തു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ഓണ സന്ദേശം നൽകി. ജില്ലാ പ്രോജക്ട് കോഡിനേറ്റർ ജി.കൃഷ്ണകുമാർ, മുൻ ചെങ്ങന്നൂർ നഗരസഭ അദ്ധ്യക്ഷ സൂസമ്മ എബ്രഹാം, ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, സുരേഷ് തെക്കേകാട്ടിൽ, ബിന്ദു കളരിക്കൽ, കോശി പൂവടിശ്ശേരിൽ, സുഭാഷ് ബാബു.എസ്, ചീഫ് മാനേജർ കൃപാനന്ദൻ, മാനേജർ പ്രസന്നകുമാരി, ശരണ്യ ബുധനൂർ, മത്തായി.എൻ, സലിം ചാപ്രായിൽ, ഉണ്ണി കുറ്റിയിൽ, ആകാശ് രമേശ് എന്നിവർ സംസാരിച്ചു.