innerwheel

മാന്നാർ: സൗഹാർദ്ദത്തിന്റെയും സേവനത്തിന്റെയും മികച്ച പാതയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഇന്നർ വീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാർ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഓണക്കിറ്റും കിഡ്നി തകരാർ മൂലവും കാൻസർ മൂലവും ബുദ്ധിമുട്ടുന്ന രോഗികൾക്ക് ചികിത്സാ ധനസഹായങ്ങളും നൽകി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മാന്നാർ റോട്ടറി ഭവനിൽ നടന്ന ഓണാഘോഷം ക്ലബ് പ്രസിഡന്റ് രശ്മി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചാർട്ടർ പ്രസിഡന്റ് പ്രൊഫ.ഡോ.ബീന എം.കെ പുതിയ നാല് അംഗങ്ങളെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് സ്വീകരിച്ചു. മുഴുവൻ ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ അത്തപ്പൂക്കളം, ക്ലബ് അംഗങ്ങളുടെ തിരുവാതിര, നാരങ്ങ സ്പൂൺ മത്സരം, കസേരകളി, പാട്ട്, കുട്ടികളുടെ നൃത്തം, ഓണസദ്യ തുടങ്ങിയവയും നടന്നു. ചടങ്ങിൽ സെക്രട്ടറി സ്മിതാ രാജ് റിപ്പോർട്ടും ട്രഷറർ ബിന്ദു മേനോൻ കണക്കും അവതരിപ്പിച്ചു. ഐ.എസ്.ഒ അപർണദേവ്, എഡിറ്റർ ശ്രീകല എ.എം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി.വിജയലക്ഷ്മി നന്ദിയും പറഞ്ഞു.