fdgfdg

അരൂർ: അരൂർ പഞ്ചായത്ത് ചന്തിരൂർ വള്ളവനാട് കളത്തിൽ വീട്ടിൽ കവിയും സാഹിത്യകാരനുമായ ചന്തിരൂർ ദിവാകരൻ (80) നിര്യാതനായി.ധീവരസഭ സംസ്ഥാന സെക്രട്ടറി ,പണ്ഡിറ്റ് കറുപ്പൻ സ്മാരക സമിതി സംസ്ഥാന പ്രസിഡന്റ്, ധീവരസഭയുടെ മുഖപത്രമായ വിശ്വകാന്തിയുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹൗസിംഗ് ബോർഡിലെ യു.ഡി ക്ലർക്കായിരുന്നു. ഭാര്യ: അംബുജാക്ഷി, മക്കൾ: ശ്രീജബൈൻ, സംഗീത, സംഗമിത്ര. മരുമക്കൾ: കാർത്തികേയൻ, പ്രതാപൻ, ബൈജു.