
ആലപ്പുഴ: സാമൂഹ്യ പ്രവർത്തകൻ തത്തംപള്ളി കണ്ടത്തിൽകാപ്പിൽ കെ.ജെ. ജോൺ (ജോണാപ്പി - 84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയസെമിത്തേരിയിൽ. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. തത്തംപള്ളി സി.വൈ.എം.എയുടെയും സോഷ്യൽ വെൽഫയർ ലീഗിന്റെയും സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ വെൽഫയർ സൊസൈറ്റി, ഹെൽത്ത് സെന്റർ കം ഹോസ്പിറ്റൽ, സഹൃദയ ആശുപത്രി തുടങ്ങിയവയുടെ സ്ഥാപകാംഗമാണ്. ഭാര്യ: പരേതയായ ബേബിക്കുട്ടി. മക്കൾ: ഡോ. ജൂലീന ബേബി ജോൺ, ജൂണി ജോൺ (ഡെപ്യൂട്ടി മാനേജർ, കേരള ഫിനാൻഷ്യൽ കോർപറേഷൻ, ആലപ്പുഴ), ജൂഡി ജോൺ. മരുമക്കൾ: ഡോ.മാത്യു കുര്യൻ, അരുൺ.എം (കമ്പ്യുട്ടർ എൻജിനിയർ).