കായംകുളം: നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് തലസ്ഥാനത്ത് സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആറാട്ടുപുഴ വേലായുധപ്പണിക്കർ നവോത്ഥാന സമിതി ചെയർമാൻ വിനോദ്കുമാർ വാരണപ്പള്ളിൽ കോൺഗ്രസ് നേതാവ് വി.എം സുധീരന് നൽകിയ നിവേദനം മുഖ്യമന്ത്രിയ്ക്കും സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്കും നൽകിയതായി അറിയിച്ചു.