കായംകുളം: പൊലീസിന്റെ ക്രൂരതയ്ക്കെതിരെയും സേനയിൽ സമഗ്ര മാറ്റം ആവശ്യപ്പെട്ടും ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് കായംകുളം ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും. ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി നേതൃത്വം നൽകും.സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ഉദ്ഘാടനം ചെയ്യും.