
ആലപ്പുഴ: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ പത്തനംതിട്ട മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി സ്റ്റെഫി ജോസഫിനെ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സരുൺ റോയ് ഷാൾ അണിയിച്ചു. വളവനാട് മണ്ഡലം പ്രസിഡന്റ് ടി.വി.രാജു ഉപഹാരം കൈമാറി.കെ.പി.സി.സി ദേശീയ കായികവേദി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ആയുഷ് ആന്റണി,മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഐഡ വിൻസെന്റ്, ബിജു ബെർകമെൻസ്,ജോൺ കാട്ടൂർക്കാരൻ,ബാബു,ഷിബു തുടങ്ങിയവർ പങ്കെടുത്തു.