ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനാചരണം നടന്നു. ഗ്രന്ഥശാല അദ്ധ്യക്ഷൻ ബാലൻ സി.നായർ പതാക ഉയർത്തി. തുടർന്ന് സെക്രട്ടറി എസ് .രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി. ജോയിന്റ് സെക്രട്ടറി എൻ.എസ് രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണമേനോൻ, സജികുമാർ മനോഹർ സമ്പത് എന്നിവർ നേതൃത്വം നൽകി.ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ദുവും അജിതയും വായനവസന്തം വഴി പുസ്തകവിതരണവും നടത്തി.