military

ആലപ്പുഴ: നാലു പതിറ്റാണ്ടിലേറെക്കാലം രാജ്യ സേവനം നടത്തിയ സൈനികനെ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ആദരിച്ചു. കാവുങ്കൽ പങ്ങപ്പറമ്പ് വെളി കെ.ടി. അനിൽ ബാബുവിനെയാണ് ആദരിച്ചത്.സുബേദാർ റാങ്കിലുള്ള അനിൽ ബാബു പ്രധാനമന്ത്രിയുടെ സുരക്ഷചുമതലയുള്ള എസ്.പി.ജിയിൽ ആറു വർഷം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ജമ്മു കശ്മീർ അടക്കമുള്ള സംസ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ച ശേഷമാണ് തിരികെ നാട്ടിലേക്ക് മടങ്ങിയത്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എസ്. സന്തോഷ്, പഞ്ചായത്ത് അംഗം ദീപു,
വാരിയേഴ്‌സ് പ്രസിഡന്റ് ഇൻസ്‌പെക്ടർ ആർ. രത്‌നം തുടങ്ങിയവർ പങ്കെടുത്തു.