
ആലപ്പുഴ: കേരള സംഗീത നാടക അക്കാഡമി, ജില്ലാ കേന്ദ്ര കലാസമിതിയും ശ്രീരാജരാജേശ്വരി സംഗീതസഭയുമായി സഹകരിച്ച് ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ സംഗീതോത്സവം സമാപിച്ചു. ഇരുപതിലധികം സംഗീത കലാകാരന്മാർ ചേർന്ന് പഞ്ചരത്ന കീർത്തനം അവതരിപ്പിച്ചു. സമാപനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഗീതം-അനുഭവം, ആവിഷ്‌ക്കാരം എന്ന വിഷയത്തിൽ അജിത്ത് നമ്പൂതിരി പ്രഭാഷണം നടത്തി. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു.സംഗീത പ്രതിഭകളായ ഡോക്ടർ ഗോവിന്ദൻകുട്ടി, മരുത്തോർവട്ടം രാമചന്ദ്രൻ, ആലപ്പി ഗോപിനാഥ പ്രഭു, പറവൂർ വിശ്വനാഥൻ, ആലപ്പി മോഹൻ, കെ.ഡി. ആനന്ദൻ, ആര്യാട് ശാന്തിലാൽ, വി. ലക്ഷ്മിക്കുട്ടിയമ്മാൾ, ആലപ്പി റിഷികേശ്, ആലപ്പി വിവേകാനന്ദൻ എന്നിവരെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, എം.ജി.സതീദേവി, എ.എസ്.കവിത, ശ്രീരാജരാജേശ്വരി സംഗീതസഭ പ്രസിഡന്റ് പി. വെങ്കിട്ടരാമയ്യർ, ജില്ലാ കേന്ദ്ര കലാസമിതി പ്രസിഡന്റ് അലിയാർ മാക്കിയിൽ, ചേർത്തല രാജൻ, കരിവള്ളൂർ മുരളി തുടങ്ങിയവർ സംസാരിച്ചു.