ചേർത്തല: സവാക് ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് എസ്.എൽ.പുരം സദാനന്ദൻ അനുസ്മരണം നടത്തും. വുഡ്ലാൻഡ്സിന് സമീപം നടക്കുന്ന അനുസ്മരണം നാടക നടൻ ചേർത്തല രാജൻ ഉദ്ഘാടനം ചെയ്യും. സവാക് താലൂക്ക് പ്രസിഡന്റ് ഷാജി മഞ്ജരി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജി.കെ.പിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരൻ ടി.വി.ഹരികുമാർ അനുസ്മരണ പ്രഭാഷണം നടത്തും.കെ.ആർ.സിബു വെച്ചൂർ,പത്താസ് അറയ്ക്കൽ,വി.എ.വിൻസെന്റ്,പി.നളിന പ്രഭ എന്നിവർ സംസാരിക്കും. താലൂക്ക് സെക്രട്ടറി സുജിന ലക്ഷ്മി സ്വാഗതവും ജനറൽ കൺവീനർ പി.വി.സുരേഷ്ബാബു നന്ദിയും പറയും.