1

കുട്ടനാട് : രാമങ്കരി, വേഴപ്ര, മണലാടി, മാമ്പുഴക്കരി എന്നിവിടങ്ങളിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വേഴപ്ര പുളിമൂട് ഉമാമഹേശ്വരി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ശോഭയാത്ര രാമങ്കരി ഏഴാം നമ്പർ എസ് എൻ. ഡി.പിശാഖായോഗത്തിൽ അവസാനിച്ചു. നൂറ് കണക്കിന് ബാലിക ബാലന്മാരും മുതിർന്നവരും ശോഭയാത്രയുടെ ഭാഗമായി. തുടർന്ന് നടന്ന സാസ്ക്കാരിക സമ്മേളനത്തിൽ ചേർത്തല ശ്രീനാരായണ തപോവനത്തിന്റെ സ്വാമി പ്രണവ സ്വരൂപാനന്ദ പ്രഭാഷണം നടത്തി. പ്രസിഡന്റ് സുനിൽ ആർ.വളാഞ്ചേരി, സെക്രട്ടറി സജീവ് രാജേന്ദ്രൻ ട്രഷറർ അനിൽകുമാർ, ആഘോഷപ്രമുഖ് അജിത്ത് മണലാടി എന്നിവർ ശോഭായാത്രയ്ക്ക് നേതൃത്വം നല്കി.