മാവേലിക്കര: കേരള സ്‌റ്റേറ്റ് പെൻഷണേഴ്സ് സംഘ് മാവേലിക്കര ബ്ലോക്ക് സമ്മേളനം ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ.ഹരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ മാവേലിക്കര ബ്ലോക്ക് കൺവീനർ പി.രാജേഷ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ബി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ.പ്രകാശ്, ജില്ലാ ട്രഷറർ എസ്.പരമേശ്വരൻ പിള്ള, മുത്തുക്കൃഷ്ണൻ, ബി.ഋ്യഷികേശൻ നായർ, ബാലഗോകുലം സംസ്ഥാന സെക്രട്ടറി രാജ് മോഹൻ, ജി.സുകുമാരപിള്ള, സെക്രട്ടറി പി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.