മാവേലിക്കര: കൊറ്റാർകാവ് ശ്രീദുർഗ ദേവിക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞവും ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി മനു.എം.പോറ്റി ഭദ്രദീപ പ്രോജ്വലനം നടത്തി. പ്രസിഡന്റ് കെ.പി.മുരളി, യു.വിജയകുമാർ, ഉമാദേവി ഇടശേരിൽ തുടങ്ങിയവർ പങ്കെടുത്തു. യജ്ഞാചാര്യൻ പള്ളിക്കൽ ഗോപിക്കുട്ടൻ നവാഹയജ്ഞത്തിന് കാർമ്മികത്വം വഹിക്കും. ഒക്ടോബർ 9ന് സമാപിക്കും.