a

മാവേലിക്കര: വിദ്യാധിരാജ വിദ്യാലയത്തിൽ നവരാത്രി മഹോത്സവത്തിന് കേരള മാർഗ്ഗദർശക മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ.ബി.സന്തോഷ് കുമാർ അധ്യക്ഷനായി. ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാധിരാജ വിദ്യാപീഠം ട്രസ്റ്റ് മെമ്പർമാരായ മധുസൂദനൻപിള്ള, വിനോദ് ഉമ്പർനാട് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിനുശേഷം വിദ്യാധിരാജ സരസ്വതി മണ്ഡപത്തിൽ കുട്ടികളുടെ കലാ സന്ധ്യയും നടന്നു. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ വിദ്യാലയ സരസ്വതി മണ്ഡപത്തിൽ കലാസന്ധ്യ നടക്കും.

വിദ്യാരംഭ ദിവസം മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരി, ഹരിപ്പാട് കാർത്തികേയ ആശ്രമം മഠാധിപതി സ്വാമി ഭുമാനന്ദ തീർത്ഥ പാദർ, കേരള സാഹിത്യ അക്കാദമി ഭരണസമിതി അംഗം ഡോ.ആർ.ശ്രീലത വർമ്മ തുടങ്ങിയവർ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും. വിദ്യാരംഭം കുറിക്കുവാൻ ആഗ്രഹിക്കുന്നവർ 9744716364 എന്ന നമ്പരിൽ ബന്ധപ്പെടണം.