മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ നവരാത്രി ദേശീയ സംഗീതോൽസവത്തിന് തുടക്കമായി. തുടർച്ചയായി നാല്പതാം വർഷമാണ് സംഗീതോത്സവം നടത്തുന്നത്. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൺവെൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.മനോജ് കുമാർ, ജോ.സെക്രട്ടറി എസ്.സതീഷ് കുമാർ, ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ രാജശ്രീ ഗണേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ലീലാകൃഷ്ണൻ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭരത് സുന്ദർ ചെന്നൈ കച്ചേരി അവതരിപ്പിച്ചു. ഇന്ന് സംഗീത റാവുവിന്റെ സംഗീത സദസ് നടക്കും.