മാവേലിക്കര: അറന്നൂറ്റിമംഗലം അമ്മഞ്ചേരിൽ ദേവീക്ഷേത്രത്തിലെ നവാഹജ്ഞാന യജ്ഞവും നവരാത്രി മഹോത്സവവും ഇന്ന് മുതൽ ഒക്ടോബർ 1 വരെ നടക്കും. ക്ഷേത്ര തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണ ഭട്ടതിരിപ്പാട്, യജ്ഞചാര്യൻ ജയൻ മാവേലിക്കര, ക്ഷേത്രമേൽശാന്തി ഷൈൻകൃഷ്ണ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. നൂറനാട് സുരേന്ദ്രൻ, താമല്ലാക്കൽ ഗോപകുമാർ എന്നിവർ യജ്ഞ പൗരാണികരും വേലൂർമഠം മോഹനൻ അമ്പാട്ട് യജ്ഞ ഹോതാവുമാണ്. ദിവസവും രാവിലെ 6ന് ഗണപതി ഹോമം, 7ന് ദേവി ഭാഗവത പാരായണം, 9ന് ഗായത്രി ഹോമം,ഉച്ചയ്ക്ക് 12നും വൈകിട്ട് 7നും ആചാര്യ പ്രഭാഷണം, 1ന് അന്നദാനം, വൈകിട്ട് 5 ന് വിഷ്ണു സഹസ്രനാമം എന്നിവ നടക്കും.

നാളെ രാവിലെ 10ന് ഉണ്ണിയൂട്ട്. 26ന് രാവിലെ 10ന് നവാക്ഷരി ഹോമം, വൈകിട്ട് 5 30ന് വിദ്യാഗോപാല മന്ത്രാർച്ചന. 27ന് രാവിലെ 10ന് നവഗ്രഹ പൂജ, വൈകിട്ട് 5ന് നാരങ്ങാ വിളക്ക്. 28ന് രാവിലെ 11ന് പാർവതി സ്വയംവരം, സുമംഗലി പൂജ, വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ. 29ന് രാവിലെ 10 ന് മൃത്യുഞ്ജയ ഹോമം വൈകിട്ട് 5ന് കുമാരി പൂജ. 30ന് വൈകിട്ട് 5 മുതൽ നീരാഞ്ജന സമർപ്പണം, ശനീശ്വര പൂജ, രാത്രി 8.30 മുതൽ നൃത്തനൃത്യങ്ങൾ. ഒക്ടോബർ 1ന് രാവിലെ 9ന് ധാരാ ഹോമം 10.30ന് മണിദീപ വർണ്ണനം, ദീപം തെളിക്കൽ. മൂന്നിന് അവഭൃഥസ്നാന ഘോഷയാത്ര, 7.30 മുതൽ ഭരതനാട്യ അരങ്ങേറ്റവും വാർഷിക ആഘോഷവും. 2ന് രാവിലെ 8. 30ന് പൂജയെടുപ്പ്, 9 മുതൽ വിദ്യാരംഭം, 9.30ന് വാഹനപൂജ, വൈകിട്ട് 6ന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കും. 6.45ന് രാവണദഹനം, 7.30ന് നൃത്തനൃത്യങ്ങൾ.