atmabhimani-sangam

ചെന്നിത്തല: കെ.എസ്.കെ.ടി.യു ചെന്നിത്തല തൃപ്പെരുന്തുറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 28 ന് വളളാംകടവിൽ സംഘടിപ്പിക്കുന്ന ആത്മാഭിമാന സംഗമത്തിന് സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം ജില്ല വൈസ് പ്രസിഡന്റ് കെ.നാരായണപിള്ള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.പ്രസന്നൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ഡോ.ടി.എ.സുധാകരക്കുറുപ്പ്, മേഖല സെക്രട്ടറി കെ.പ്രഭാകരൻ, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജയമ്മ ഫിലേന്ദ്രൻ, ടി.സുകുമാരി, ഡി.ഫിലേന്ദ്രൻ, ഉമ താരാനാഥ്, കെ.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ.ടി.എ സുധാകരക്കുറുപ്പ് (ചെയർമാൻ), കെ.പ്രഭാകരൻ (കൺവീനർ).