krc-vayanashala

മാന്നാർ: കുരട്ടിക്കാട് കെ.ആർ.സി വായനശാലയിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ പതാക ഉയർത്തി. നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഷാജി മാമ്മൻ മാത്യു എഴുതിയ നോവലുകളും ചെറുകഥാ സമാഹാരങ്ങളും വായനശാലയ്ക്ക് നൽകി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജി മാമ്മൻ മാത്യൂവിനെ വായനശാല പ്രസിഡന്റ് ആദരിച്ചു. സെക്രട്ടറി സുരേഷ് കുമാർ, രഞ്ജിത് കെ.ആർ, ഇസ്മയിൽ, രാജൻ, ഹനീഫ, സിന്ധു, ലൈബ്രേറിയൻ അശ്വതി തുടങ്ങിയവർ സംസാരിച്ചു.