lions-mannar

മാന്നാർ: ലയൺസ് ക്ലബ് ഓഫ് മാന്നാറിന്റെ ഓണാഘോഷവും ആദരിക്കൽ ചടങ്ങും മാന്നാർ ലയൺസ് ഹാളിൽ നടന്നു. മാന്നാർ സി.ഐ ഡി.രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പി.ഡി.ജി.എം.ജെ.എഫ് ലയൺ ജോർജ് ചെറിയാൻ അദ്ധ്യക്ഷനായി. മാന്നാർ മീഡിയാ സെന്റർ അംഗങ്ങൾ, മാന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന പാരിസ്ഥിതിക സംഘടനയായ മിലൻ 21 ഭാരവാഹികൾ, അമ്പാടിയിൽ ഗ്രൂപ്പ് ഉടമ അനിൽ അമ്പാടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് അശോകൻ നായർ, സെക്രട്ടറി ലിജോയ് അലക്സ്, സാം തോമസ്, അൻഷാദ് 'പി.ജെ. അനിൽ അമ്പാടിയിൽ, പി.എ ലത്തീഫ് , ഡോ.ജയലക്ഷ്മി, സുസ്മിത മധു, ഗിരിജാദേവി, വി.കെ.സജീവ്, സുരേഷ് ബാബു, മധുകുമാർ എന്നിവർ സംസാരിച്ചു.