
മാന്നാർ: വലിയകുളങ്ങര വിവേകോദയം ഗ്രന്ഥശാലയിൽ നടന്ന ഗ്രന്ഥശാല ദിനാചരണം ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സലിം പടിപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. മുൻ സെക്രട്ടറി പി.വി.വർക്കി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ലീലാമ്മ, അക്ഷരശ്ലോകസമിതി സെക്രട്ടറി വി.എം,കെ. നമ്പൂതിരി, മാദ്ധ്യമപ്രവർത്തകൻ അനീഷ് വി.കുറുപ്പ്, കമ്മിറ്റിയംഗം ശ്യാമപ്രസാദ്, അശോക് കുമാർ, ലൈബ്രേറിയൻ ആർ.വി. രാജ എന്നിവർ പ്രസംഗിച്ചു.