ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് സമാധി ദിനം 21ന് ഗുരുദേവ ക്ഷേത്ര സന്നിധിയിൽ വിവിധ ചടങ്ങുകളോടെ ആചരിക്കും.
രാവിലെ 7.30ന് ഗുരുപുഷ്പാഞ്ജലി. 8.30ന് ദേവസ്വം സെക്രട്ടറി പി.കെ ധനേശൻ ഭദ്രദീപം തെളിയ്ക്കും. തുടർന്ന് ബേബി പാപ്പാളിൽ ഗുരുഭാഗവത പാരായണം നടത്തും. 10 മുതൽ പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ ആലാപാനവും 1.30ന് ആലപ്പി രമണൻ ഗുരുസന്ദേശ പ്രഭാഷണം നടത്തും. വൈകിട്ട് 3ന് ബേബിപ്പാളിയുടെ നേതൃത്വത്തിൽ ദിവ്യനാമാർച്ചന. തുടർന്ന് ദൈവദശകം ആലാപനം, 3.30ന് സമാധിഗാനാലാപനം. ഗുരുപ്രസാദത്തോടെ ഉപവാസ യജ്ഞം സമാപിക്കും.