ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ 98-ാമത് മഹാസമാധിദിനാചരണവും, സത്യവ്രത സ്വാമി സമാധി ശതാബ്ദി വാർഷിക അനുസ്മരണവും ഗുരുധർമ്മ പ്രചരണ സഭ പുളിങ്കുന്ന് പഞ്ചായത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പുളിങ്കുന്ന് കിഴക്ക് അമ്പാപ്പള്ളി ഗുരുജംഗ്ഷനിലെ പ്രാർഥന മണ്ഡപത്തിൽ നടക്കും. രാവിലെ 8ന് ഗുരുദേവമണ്ഡപത്തിൻ സഭാകേന്ദ്ര സമിതി കോർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് ദീപം തെളിക്കും. പുത്തൻചിറ പി.ആർ. അപ്പുക്കുട്ടന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജ, സമൂഹാർച്ചന എന്നിവ നടക്കും. തുടർന്നു നടക്കുന്ന പ്രാർഥന സത്സംഗം ഓമന ശിശുപാലൻ, ബിനിതാ ജിജോ. സംഗീത ജിജേഷ് തുടങ്ങിയവർ നയിക്കും. 10 ന് മഹാസമാധി - സത്യവ്രതസ്വാമി സമാധി ശതാബ്ദി വാർഷിക അനുസ്മരണ സമ്മേളനം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി ചീഫ് കോ-ഓഡിനേറ്റർ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്യും. മേഖല കമ്മിറ്റി പ്രസിഡന്റ് കെ.സി.ഷാജി മോൻ അദ്ധ്യക്ഷത വഹിക്കും.

ചന്ദ്രൻ പുളിങ്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തും. ഗുരുധർമ്മ പ്രചരണസഭ കുട്ടനാട് മണ്ഡലം പ്രസിഡന്റ് എസ്.ആർ. ഷിജോ മഹാസമാധി സന്ദേശം നൽകും. മാതൃസഭ ജില്ലാ ട്രഷറർ കൃഷ്ണമ്മ രാജേന്ദ്രൻ, സി.ആർ.റെജി, എ.സി.സഹദേവൻ, അനിൽ.എം. പനന്താനം, പി.വി.മോഹൻദാസ്. മുരുകൻ കാവാലം, എം.സി.മംഗളൻ എന്നിവർ സംസാരിക്കും. വൈസ് പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ സ്വാഗതവും, സെക്രട്ടറി പി.സി.പവിത്രൻ നന്ദിയും പറയും.