photo

ചേർത്തല:ദേശീയപാത വികസത്തിന്റെ പേരിൽ റെയിൽവേ സ്റ്റേഷനുമുന്നിൽ
മേൽപ്പാലം നിർമ്മിക്കാതെ റോഡിന്റെ ഇരുവശവും
കെട്ടി അടച്ച നടപടിക്കെതിരെയും,
ഫ്ലൈ ഓവർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും സർവകക്ഷി സംഘവും പ്രതിഷേധ ധർണ നടത്തി.നഗരസഭചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.സാബു, യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ,നഗരസഭ മുൻ ചെയർമാൻമാരായ പി.ഷാജി മോഹൻ,പി. ഉണ്ണികൃഷ്ണൻ,നേതാക്കളായ സതീഷ്‌കുമാർ,കെ.സി.ആന്റണി,സി.ഡി.ശങ്കർ,സി.വി.തോമസ്,ഷീജ സന്തോഷ്,ലിസി ടോമി,ഷമ്മി ജോസഫ്, എസ്.ശിവൻ പിള്ള, കെ.പി. പ്രകാശൻ,വേളോർവട്ടം ശശികുമാർ എന്നിവർ പങ്കെടുത്തു.