bbb

ഹരിപ്പാട് : ജീവൻ നിലനിറുത്താൻ കരൾമാറ്റ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടി ഗൃഹനാഥൻ. കരുവാറ്റ അഞ്ചാം വാർഡ് ഷാഹിന മൻസിലിൽ മുഹമ്മദ് ഹുസൈനാണ് കരൾ രോഗത്തെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ളത്.

അടിയന്തരമായി കരൾ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. മകൾ ആമിന നിതാവിന് കരൾ പകുത്തു നൽകുമെങ്കിലും ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താൻ കുടുംബത്തിന് മുന്നിൽ വഴികളില്ല.
സൗദിയിലെ ദമാമിൽ ഹോട്ടൽമേഖലയിൽ ജോലി ചെയ്ത ഹുസൈൻ 2009-ൽ നാട്ടിൽ തിരിച്ചെത്തി. പിന്നീട് ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം നോക്കിവന്നിരുന്നത്. ഭാര്യ ഷൈലജയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. അടുത്തിടെയാണ് കരൾരോഗം സ്ഥിരീകരിച്ചത്. അന്നു മുതൽ ചികിത്സയിലാണ്. ഇതുവരെ ലക്ഷക്കണക്കിന് രൂപ ചികിത്സയ്ക്ക്ചെലവായി. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 30 ലക്ഷം രൂപയോളം വേണ്ടിവരും. ഹുസൈൻ കിടപ്പിലായതോടെ ഭാര്യ ഷൈലജ കിടപ്പുരോഗികളെ പരിചരിച്ചും അടുക്കള ജോലി ചെയ്തുമാണ് കുടുംബം പുലർത്തുന്നത്. ഫെഡറൽ ബാങ്ക് കരുവാറ്റ ശാഖയിൽ ഷൈലജയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ. 189010006493 IFSC കോഡ് FDRL 0001869 .ഗൂഗിൾ പേ നമ്പർ 9567328433 .ഫോൺ. 7736590522, 9207513819