photo

മാരാരിക്കുളം: കൃഷി ശാസ്ത്രജ്ഞനും പരിസ്ഥിതി സ്‌നേഹിയുമായിരുന്നു പി.സി.വർഗീസിന്റെ പതിനാലാം വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി കാർഷിക സെമിനാറും കർഷക പുരസ്‌കാരങ്ങളും വിതരണവും നടന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.ജി.പത്മകുമാർ പി.സി വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി.കെ.വി.ദയാൽ ക്ലാസെടുത്തു.ഹരികുമാർ വാലേത്ത്, ടി.എസ്.വിശ്വൻ,ഫാദർ മാത്യു മുല്ലശ്ശേരി, സുനിൽ വർഗ്ഗീസ്,രാജു പള്ളിപ്പറമ്പിൽ, ജോസഫ് മാരാരിക്കുളം,എം.ഇ. ഉത്തമ കുറുപ്പ്,പയസ് നെറ്റൊ എന്നിവർ സംസാരിച്ചു. മികച്ച കാർഷിക പ്രക്ഷേപകനുള്ള സംസ്ഥാനകർഷക ഭാരതി ശ്രവ്യ മാദ്ധ്യമ പുരസ്‌കാര ജേതാവ് മുരളീധരൻ തഴക്കര,മികച്ച കുട്ടി കർഷകർക്കുള്ള സംസ്ഥാന അവാർഡ് നേടിയ കുമാരി പാർവതി,മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച കർഷകൻ വി.വിജയൻ, മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച കുട്ടി കർഷകൻ അർജുൻ എന്നിവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. മാരാരിക്കുളം മഹാദേവ ക്ഷേത്ര മൈതാനിയിൽ ഫൗണ്ടേഷൻ ഒരുക്കുന്ന ബട്ടർ ഫ്ലൈ ഗാർഡന്റെ ആദ്യ തൈ ഫാദർ മുല്ലശേരിയിൽ നിന്ന് ക്ഷേത്രം പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ് ഏറ്റുവാങ്ങി.