അമ്പലപ്പുഴ: തോട്ടപ്പള്ളി ഫെസ്റ്റ് കലാ,​ കായിക മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പെയ്ന്റിംഗ് (വാട്ടർകളർ) എൽ.പി, യു.പി, എച്ച്.എസ്, എച്ച് .എസ്.എസ് വിഭാഗങ്ങൾക്കും, ഷട്ടിൽ ബാറ്റ്മിന്റൻ (ഡബിൾസ്), വടം വലി സ്ത്രീ-പുരുഷ വിഭാഗങ്ങൾക്കും, പൊന്തുവള്ളം തുഴയൽ ഡബിൾസ്, ക്വിസ്സ് പൊതുവിഭാഗങ്ങൾക്കും കൈകൊട്ടിക്കളി മത്സരം വനിതകൾക്കുമായാണ് നടത്തുക. താത്പര്യമുള്ളവർ 18ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9495528421.