തുറവൂർ : എസ്.എൻ.ഡി.പി യോഗം 537- ാം നമ്പർ വളമംഗലം വടക്ക് ശാഖയിലെ 98 മത് മഹാസമാധി ദിനാചരണം 21 നടക്കും.രാവിലെ ശാഖ പ്രസിഡന്റ് സുദേവ് പതാക ഉയർത്തുന്ന തോടുകൂടി ചടങ്ങുകൾക്ക് തുടക്കമാകും.തുടർന്ന് ഗുരുപൂജ, ഗുരു കീർത്തനആലാപനം. ഗുരുസമാധി സമയമായ 3.30ന് ശേഷം ശാഖഅങ്കണത്തിൽ നിന്ന് ഗുരുദേവ ചിത്രവും വഹിച്ചു കൊണ്ടുള്ള മൗനമഹാജാഥ പുറപ്പെട്ട് കൊല്ലൻ കവലയിലെത്തി കുടുംബ യൂണിറ്റിൽ നിന്നുള്ള ജാഥകളുമായി ചേർന്ന് തുറവൂർ ജംഗ്ഷനിലെത്തിച്ചേർന്ന് തിരിയെ ശാഖ അങ്കണത്തിലെത്തി ഗുരു പ്രസാദ വിതരണത്തോടെ സമാപിക്കും. ശാഖാപ്രസിഡന്റ് സുദേവ്, വൈസ് പ്രസിഡന്റ് ബൈജു, സെക്രട്ടറി വി.ആർ പ്രവീൺ, ക്ഷേത്രംമേൽശാന്തി ബൈജു ശാന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.