തുറവൂർ :പറയകാട് ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ നാലുകുളങ്ങര ഗുരുമന്ദിരത്തിൽ ഗുരുദേവന്റെ മഹാ ജയന്തി മുതൽ മഹാസമാധി വരെ നീണ്ടു നിൽക്കുന്ന ജപയജ്ഞം ഭക്തിസാന്ദ്രമാകുന്നു. കുട്ടികളെ ആത്മീയതയിലുടെ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജപയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. കെ.ജി.കുഞ്ഞിക്കുട്ടൻ, വി.മോഹനൻ. കെ.ആർ,​ സുഗതൻ പി.വി,​ പവിത്രൻ വി, ബാബു എം.പി, പ്രകാശൻ, ടി.കെ. പുഷക്കരൻ, ലിഷിന കാർത്തികേയൻ, മനില ദിലീപ് കണ്ണാടൻ, സുധാരമണൻ, വിലാസിനി അശോകൻ, റീന കാർത്തികേയൻ,കമലുദാസൻ, അമ്മിണിസാവിത്രി, രമ അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്.