അമ്പലപ്പുഴ: റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ്പുസമരം സംഘടിപ്പിക്കുന്നു. 19ന് രാവിലെ 9.30 ന് തകഴി ഗവ.ആശുപത്രിക്ക് സമീപം നടക്കുന്ന സമരം ദേശീയ മനുഷ്യാവകാശ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ദിലീപ് ചെറിയനാട് ഉദ്ഘാടനം ചെയ്യും.തകഴി പഞ്ചായത്ത് രണ്ടാം വാർഡ് ഗവ.ആശുപത്രി മുതൽ വടക്കോട്ട് എല്ലോറ ജംഗ്ഷൻ വരെയുള്ള റോഡാണ് സഞ്ചാര യോഗ്യമല്ലാതായിട്ട് വർഷങ്ങൾ വർഷങ്ങളാകുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് നിൽപ്പ് സമരം നടത്തുന്നത്. ഗൾഫ് റിട്ടേൺഡ് ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ഉത്തമൻ അമ്പലപ്പുഴ,ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ സെക്രട്ടറി ടി. സുരേഷ് ,കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കരുമാടി മോഹനൻ ,ദേശീയ മനു മനുഷ്യാവകാശ സമിതി ജില്ലാ ട്രഷറർ ചമ്പക്കുളം രാധാകൃഷ്‌ണൻ ,ജയകേരള മുഖ്യ കാര്യദർശി കെ. സോമൻ, കരുമാടി കുട്ടൻസ് പ്രസിഡന്റ് പി. പ്രദീപ് കുമാർ , സെക്രട്ടറി ഷാജി കരുമാടി ,ടാഗോർ കലാകേന്ദ്രം പ്രസിഡന്റ് കെ. ഉദയഭാനു ,ടാഗോർ കലാകേന്ദ്രം സെക്രട്ടറി വി. ശ്യാംകുമാർ ,തകഴി വികസന സമിതി സെക്രട്ടറി ബൈജു നാറാണത്ത്, കരുമാടി എല്ലോറ പ്രസിഡന്റ് കെ. വി. വിപിൻ ,കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ വൈസ് പ്രസിഡന്റ് കുസുമം സോമൻ തുടങ്ങിയവർ പങ്കെടുക്കും.