ചേർത്തല: ഗ്രന്ഥശാല ദിനത്തിൽ വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാല വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ജി.ഷിബു പതാക ഉയർത്തി. വായനശാലയുടെ ആരംഭം മുതൽ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന കെ.കെ.സഹദേവനെ ആദരിച്ചു. 'ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നാൾ വഴികളിലൂടെ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.ടി.വിജയൻ ഉദ്ഘാടനം ചെയ്തു. വി.എം.നിഷാദ്, ഷീലാ സുന്ദരൻ,ബിജി സലിം,കെ.ബി.റഫീഖ് എന്നിവർ സംസാരിച്ചു.